ബസിലിക്ക പ്രതിഷ്ഠാശതാബ്ദി: ലോഗോ പ്രകാശനം ചെയ്തു
1459151
Saturday, October 5, 2024 7:51 AM IST
തൃശൂർ: വ്യാകുലമാതാവിൻ ബസിലിക്കയുടെ(പുത്തൻപള്ളി) ദേവാലയപ്രതിഷ്ഠാശതാബ്ദി വർഷാചരണത്തിന്റെ ലോഗോ പ്രകാശനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
ഇന്നലെ രാവിലെ ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, അസി. വികാരിമാരായ ഫാ. ഫെബിൻ ചിറയത്ത്, ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ, ഡീക്കൻ ജിനോയ് പുല്ലോക്കാരൻ സിഎംഐ, ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, ജോയിന്റ് ജനറൽ കണ്‍വീനർമാരായ റപ്പായി കല്ലറയ്ക്കൽ,
പ്രഫ. സൂസി പോളി, സെക്രട്ടറി ജോസ് ഫ്രാൻസീസ് ആലപ്പാട്ട്, മീഡിയ കണ്‍വീനർ രവി ജോസ് താണിക്കൽ, കൈക്കാരൻമാരായ പി.ആർ. ജോർജ്, കെ.ജെ. ജോണി, വി.ആർ. ജോണ്‍, അബി ചെറിയാൻ എന്നിവർക്കു ലോഗോ കൈമാറി.