മാധ്യമപ്രവർത്തകർക്കായി വനംവകുപ്പിന്റെ ശില്പശാല
1458074
Tuesday, October 1, 2024 7:22 AM IST
തൃശൂർ: വനം - വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പീച്ചി വനവികസന ഏജൻസിയുടെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച "വനസമീക്ഷ' ഏകദിനശില്പശാല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ സെൻട്രൽ സർക്കിൾ ഡോ. ആർ. ആടലരശൻ ഉദ്ഘാടനം ചെയ്തു.
വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് ജെ. മേനാച്ചേരി, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, വെള്ളാനിക്കര ഫോറസ്ട്രി കോളജ് പ്രഫസർ ഡോ. എ.വി. സന്തോഷ് കുമാർ, കെഫ്ഡിസി ഡിവിഷണൽ മാനേജർ സി.എ. അബ്ദുൾ ബഷീർ, ചിമ്മിനി വന്യജീവിസങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.എം. മുഹമ്മദ് റാഫി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
വന്യജീവിവാരാഘോഷത്തോ ടനുബന്ധിച്ച് നാളെമുതൽ എട്ടുവരെ പീച്ചി, ചിമ്മിനി, വാഴാനി, ചൂലന്നൂർ വന്യജീവികേന്ദ്രങ്ങളിൽ സൗജന്യപ്രവേശനവും
ഉണ്ടായിരിക്കും.