മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ
1459142
Saturday, October 5, 2024 7:36 AM IST
രാജപുരം: ബജാജ് ഫിൻസർവ് മുഖേന എയർകണ്ടീഷണർ വാങ്ങി വഞ്ചിക്കപ്പെട്ടു എന്ന പരാതിയുമായി രാജപുരം സെന്റ് പയസ് ടെൻത് കോളജ് അധ്യാപകൻ കൺസ്യൂമർ ഫോറത്തിനെ സമീപിച്ചു. 2024 ഏപ്രിൽ മാസത്തിലാണ് അഖിൽ മാസതവണ വ്യവസ്ഥയിൽ എയർകണ്ടീഷണർ വാങ്ങിയത്.
30,000 രൂപയുടെ എയർകണ്ടീഷറിന് 10,000 രൂപ ഡൗൺപെയ്മെന്റ് നൽകി. പ്രതിമാസം 2,242 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഒക്ടോബർ രണ്ടു മുതൽ തുടർച്ചയായി മൂന്നുദിവസം അഖിലിന്റെ അക്കൗണ്ടിൽ നിന്നും 2,242 രൂപ വീതം നഷ്ടപ്പെടാൻ തുടങ്ങി.
ബജാജ് ഫിൻസർവുമായി ബന്ധപ്പെട്ടപ്പോൾ ബാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് ബാങ്കിനെ സമീപിച്ചപ്പോൾ അവരുടെ തകരാർ അല്ലെന്ന് മനസിലായി. വീണ്ടും ബജാജ് ഫിൻസർവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ലെന്നും അഖിൽ ആവശ്യപ്പെട്ടു.