ടിംഹാൻസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
1458072
Tuesday, October 1, 2024 7:22 AM IST
പെരിങ്ങണ്ടൂർ: തൃശൂർ അതിരൂപതയുടെ കീഴിൽ പെരിങ്ങണ്ടൂരിൽ പ്രവർത്തിക്കുന്ന ട്രിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ (ടിംഹാൻസ്) പുതിയ ലോഗോ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ചേർന്നു പ്രകാശനം ചെയ്തു.
ഹൃദയംകൊണ്ടു കേൾക്കാം എന്ന ആപ്തവാക്യം ഉൾപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവിൽ ശാസ്ത്രീയചികിത്സ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിക്കുന്നതെന്നു ഡയറക്ടർ റവ.ഡോ. ജോബി കടപ്പൂരാൻ പറഞ്ഞു. ഇരുപതോളം രോഗികളെ കിടത്തി ചികിത്സിക്കാൻ അംഗീകാരമുള്ള മനോരോഗ- മനഃശാസ്ത്ര ആശുപത്രിയാണ് പെരിങ്ങണ്ടൂരിലെ ടിംഹാൻസ്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിന്റെ ഉപവിഭാഗമായാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്.
ജൂബിലി മിഷനിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. മനഃശാസ്ത്ര-മനോരോഗവിദഗ്ധരുടെ സേവനം ലഭ്യമാകാൻ 9747556301, 0487-2202289 എന്നീ നന്പരുകളിൽ ബന്ധപ്പെടാമെന്നും ഡയറക്ടർ അറിയിച്ചു.