മലക്കപ്പാറയിൽ ബാങ്കിംഗ് കസ്റ്റമർ സർവീസ് പോയിന്റ് തുടങ്ങി
1458076
Tuesday, October 1, 2024 7:22 AM IST
അതിരപ്പിള്ളി: മലക്കപ്പാറയിൽ ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ കസ്റ്റമർ സർവീസ് പോയിന്റ് (സിഎസ്പി) ആരംഭിച്ചു. അസി. കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു.
മലക്കപ്പാറ നിവാസികളുടെ ആവശ്യപ്രകാരമാണു സർവീസ് പോയിന്റ് തുടങ്ങിയത്. മലക്കപ്പാറ കമ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് പോയിന്റിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും പിൻവലിക്കാനും കൈമാറ്റംചെയ്യാനും ബില്ലുകൾ അടയ്ക്കാനുമുള്ള സേവനങ്ങൾ ലഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് മലക്കപ്പാറ കമ്യൂണിറ്റി ഹാളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ലീഡ് ബാങ്ക് തൃശൂരും സംയുക്തമായി ഫീൽഡ് ലെവൽ ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാം നടത്തി. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, കേരള എസ്എൽബിസി കണ്‍വീനറും കനറാ ബാങ്ക് ജനറൽ മാനേജരുമായ കെ.എസ്. പ്രദീപ്, അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, സിഡിഎസ് ചെയർപേഴ്സണ്‍ നടാഷ വിജയൻ, തൃശൂർ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, തിരുവനന്തപുരം ആർബിഐ എൽഡിഒ ശ്യാം സുന്ദർ, ഇസാഫ് ബാങ്ക് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.