ഷോളയാർ വിശുദ്ധ മറിയംത്രേസ്യ ദേവാലയത്തിൽ തിരുനാൾ
1459149
Saturday, October 5, 2024 7:51 AM IST
വെള്ളാഞ്ചിറ: ഷോളയാർ വിശുദ്ധ മറിയംത്രേസ്യ ദേവാലയത്തിൽ വിശുദ്ധ മറിയംത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് ഫാ.ജോയ് കടമ്പാട്ട് കൊടിയുയർത്തി. വികാരി ഫാ. ജോസഫ് വിതയത്തിൽ സഹകാർമികത്വം വഹിച്ചു.
തുടർ ന്നുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന. 12 ന് അമ്പ് തിരുനാൾ. രാവിലെ ഏഴിന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ ഫാ.സിബു കള്ളാംപറമ്പിൽ കാർമികത്വം വഹിക്കും.
രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്, 9.30ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ സമാപിക്കും. തുടർന്ന് വർണമഴ. 13 ന് 9.15ന് ആഘോഷമായതിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. ആന്റോ പാണാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. നിക്സൻ ചാക്കോര്യ സന്ദേശംനല്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഏഴിന് ഗാനമേള.