ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ കോ​ൺ​ഗ്ര​സ്
Sunday, July 7, 2024 7:30 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട് കോ​ൺ​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി​യി​ൽ കോ​ൺ​ഗ്ര​സ്‌ നേ​തൃ​യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക്‌, മ​ണ്ഡ​ലം, വാ​ർ​ഡ് ത​ല യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വോ​ട്ടു​ചേ​ർ​ക്കു​ന്ന പ്ര​ക്രി​യ ന​ല്ല​രീ​തി​യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ചെ​യ്തെ​ന്നു വി​ല​യി​രു​ത്തി. വാ​ർ​ഡ് വി​ഭ​ജ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ നേ​രി​ടാ​നും തീ​രു​മാ​ന​മാ​യി.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന്‍റെ പാ​ഠ​മു​ൾ​ക്കൊ​ണ്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എം.​കെ. പോ​ൾ​സ​ൺ, ജോ​സ​ഫ് ചാ​ലി​ശേ​രി, കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, എം.​കെ. അ​ബ്ദു​ൾ സ​ലാം, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, ഐ.​പി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.