ഗുരുവായൂര്‍: മമ്മിയൂരിലും ക്ഷേത്രത്തിന്റെ തെക്കേ ഇന്നർ റിംഗ് റോഡിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
മുന്‍ എംപി ടി.എന്‍. പ്രതാപന് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർമാരായ രേണുക ശങ്കര്‍, സി.എസ്. സൂരജ് എന്നിവർ ഇരുവാർഡുകളിലേയും ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, ഒ.കെ.ആര്. മണികണ്ഠന്, അരവിന്ദന് പല്ലത്ത്, ആര്. ജയകുമാര്‍, പി. സുനില്‍കുമാര്‍, അനില്‍കുമാര്‍ ചിറയ്ക്കല്‍, ആർ. രവികുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.