കേച്ചേരി: കേച്ചേരിയിൽ സിപിഎം പ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകൻ മർദിച്ചതായി പരാതി. രാഷ്ട്രീയ മുൻ വൈരാഗ്യത്തെത്തുടർന്നാണ് മർദനം. സിപിഎം പ്രവർത്തകനായ ഊക്കയിൽ വീട്ടിൽ ഷാജിയെ (56)യാണ് കോൺഗ്രസ് പ്രവർത്തകനായ എരനെല്ലൂർ സ്വദേശി മുബാറക്ക് മർദിച്ചത്.
കുന്നംകുളം പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യത്തെത്തുടർന്ന് പ്രതി ഒരാഴ്ച മുൻപും ഷാജിയെ മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അതിനു പോലിസ് ചോദ്യം ചെയ്തതോടെയാണ് പ്രതി ഷാജിയെ വീണ്ടും മർദിച്ചതെന്ന് പറയുന്നു. പരുക്കേറ്റ ഷാജി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.