കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 180 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി
Sunday, July 7, 2024 7:29 AM IST
കൊ​ട​ക​ര: മാ​ഹി​യി​ല്‍​നി​ന്നു കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം കൊ​ട​ക​ര ഉ​ളു​മ്പ​ത്തു​കു​ന്നി​ല്‍​ പോ​ലീ​സ് പി​ടി​കൂ​ടി. 180 ലി​റ്റ​റോ​ളം വ​രു​ന്ന 20 കെ​യ്‌​സ് മ​ദ്യ​മാ​ണു ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡെ​ന്‍​സാ​ഫ് സം​ഘ​വും കൊ​ട​ക​ര പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്.


മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ​യും ക​സ്റ്റ​ഡി​യി​ല​ടു​ത്തു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി ചു​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ മു​ബാ​സ് (34) ആ​ണു പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ​ത്തേ​ക്കാ​ണു മ​ദ്യം കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കൊ​ട​ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.