ചാലക്കുടി: കളഞ്ഞുകിട്ടിയ സ്വർണമോതിരം ഹരിതകർമസേനാംഗം നഗരസഭ ചെയർമാനെ ഏൽപ്പിച്ചു മാതൃകയായി. നഗരസഭയുടെ കലാഭവൻ മണി പാർക്കിൽ മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് വേസ്റ്റ് ബിന്നിൽനിന്നു ഹരിതകർമസേനയിലെ മാധവിക്കു സ്വർണമോതിരം കളഞ്ഞുകിട്ടിയത്. മോതിരം ചെയർമാൻ എബി ജോർജിനെ ഏൽപ്പിച്ചു.
റോസിലി, നിഷ മനോജ് എന്നീ ഹരിതകർമസേനാംഗങ്ങളും മാധവിയോടൊപ്പം ഉണ്ടായിരുന്നു. ഇവർ ഒരുമിച്ചെത്തിയാണു മോതിരം ചെയർമാനെ ഏൽപ്പിച്ചത്. ഉടമസ്ഥർ എത്തിയാൽ മോതിരം കൈമാറും.