ഉ​മ്മ​ൻ​ചാ​ണ്ടി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി വി​ത​ര​ണ​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം 12​ന്
Sunday, July 7, 2024 7:29 AM IST
ചാ​ല​ക്കു​ടി: സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ചി​റ​ക് പ​ദ്ധ​തി​ക്കു കീ​ഴി​ൽ ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി.

ഭാ​വി​ത​ല​മു​റ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് ഒ​രു കൈ​ത്താ​ങ്ങാ​വു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ഈ ​സ്കോ​ള​ർ​ഷി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്നു സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

12 നു 9.30 ​ന് ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും. ബെ​ന്നി ബ​ഹ​നാ​ൻ എം​പി, പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, മ​റി​യാ​മ്മ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.


ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​വ​രു​ന്ന മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ലെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വി​ത​ര​ണ​പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.