കൊടകര: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിക്കുന്ന എസ്സി സാംസ്കാരിക നിലയത്തിന്റെ നിര്‍മാണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ സ്വപ്ന സത്യന്, ജോയ് നെല്ലിശേരി, ദിവ്യഷാജു, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് അസി. എന്‍ജിനീയര്‍ എല്‍ദോ സൈമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.