അ​മ്മ​ന്നൂ​ര്‍ ഗു​രു​കു​ല​ത്തി​ല്‍ ഗു​രു​സ്മ​ര​ണ മ​ഹോ​ത്സ​വം
Saturday, July 6, 2024 1:31 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​മ്മ​ന്നൂ​ര്‍ ഗു​രു​കു​ല​ത്തി​ല്‍ അ​മ്മ​ന്നൂ​ര്‍ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഗു​രു​സ്മ​ര​ണ മ​ഹോ​ത്സ​വ​ത്തി​ല്‍ സു​ഭദ്രാ​ധ​ന​ഞ്ജ​യം ര​ണ്ടാ​മ​ങ്കം അ​ര​ങ്ങേ​റി.

കൃ​ഷ്ണ​നാ​യി മാ​ര്‍​ഗി സ​ജീ​വ് നാ​രാ​യ​ണ ചാ​ക്യാ​രും ബ​ല​രാ​മ​നാ​യി അ​മ്മ​ന്നൂ​ര്‍ മാ​ധ​വ് ചാ​ക്യാ​രും രം​ഗ​ത്തെ​ത്തി.

മി​ഴാ​വി​ല്‍ ക​ലാ​മ​ണ്ഡ​ലം ര​വി​കു​മാ​ര്‍, ക​ലാ​മ​ണ്ഡ​ലം രാ​ഹു​ല്‍, ഇ​ട​ക്ക​യി​ല്‍ ക​ലാ​നി​ല​യം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, താ​ളം - ഗു​രു​കു​ലം ശ്രു​തി, ഗു​രു​കു​ലം അ​തു​ല്യ, ച​മ​യം - ക​ലാ​നി​ല​യം ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.


രം​ഗ​ാവ​ത​ര​ണ​ത്തി​നുമു​മ്പ് ഡോ. ​എ.​ആ​ര്‍. ശ്രീ​കൃ​ഷ്ണ​ന്‍ ഇ​പ​നാ​യ​കധ​ര്‍​മം സാ​ഹി​ത്യ​ത്തി​ലും രം​ഗ​ത്തി​ലും വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.