വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1459094
Saturday, October 5, 2024 6:40 AM IST
നെടുമങ്ങാട് : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം "സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്കവിള, രാമപുരം ഗവ. യുപിഎസിൽ നിർമാണം പൂർത്തീകരിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം അഡ്വ. ഡി. കെ. മുരളി എംഎൽഎ നിർവഹിച്ചു.
ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി മുഖ്യ പ്രഭാഷണം നടത്തി.
ഡിപിസിബി ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ വേങ്കവിള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീലാമ്മ ടീച്ചർ, വേങ്കവിള സജി, ശൈലജ, വാർഡ് മെമ്പർ ഷീജ, വൈസ് പ്രസിഡന്റ് പാണയം നിസാർ എന്നിവർ പങ്കെടുത്തു.