ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
1458067
Tuesday, October 1, 2024 7:22 AM IST
ഇരിങ്ങാലക്കുട: പൊറത്തിശേരി കോരഞ്ചേരി നഗറില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ജനല്‍ വഴി കൈകടത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
പൊറത്തിശേരി കോരഞ്ചേരി നഗറില്‍ താമസിക്കുന്ന അഴീക്കോട് എപ്പിള്ളി വീട്ടില്‍ അനില്‍ എന്ന സലീഷിനെയാണ് (25) ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.