മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം ഇന്ന് 900 ദിവസത്തിലേക്ക്
1459111
Saturday, October 5, 2024 7:02 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെ മേല്‍ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി സമരപ്പന്തലില്‍ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് 900 ദിവസത്തിലേക്ക്. രാവിലെ 9.30 ന് സമരപ്പന്തലില്‍ സമരപോരാളികള്‍ ഒത്തുചേര്‍ന്ന് സത്യഗ്രഹം നടത്തും.
പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുവേണ്ടി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30 നും ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ച് ഭൂവുടമകളുടെ സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് ലോണ്‍ ലഭ്യമാക്കുന്നതിനും അവസരം ഉണ്ടാക്കണമെന്ന് ചെയര്മാന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.