നി​ലം നി​ക​ത്തി നി​ർ​മി​ച്ച ഹോ​ട്ട​ൽ പൊ​ളി​ച്ചു നീ​ക്കണമെന്ന് ക​ള​ക്ട​ർ
Saturday, July 27, 2024 4:30 AM IST
ക​രു​മാ​ലൂ​ർ: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ നി​ലം നി​ക​ത്തി നി​ർ​മി​ച്ച വി​വാ​ദ ഹോ​ട്ട​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ ജി​ല്ലാ ക​ളക്ട​റു​ടെ ഉ​ത്ത​ര​വ്. ത​ട്ടാം​പ​ടി ഷാ​പ്പ്പ​ടി​ക്ക് സ​മീ​പം പാ​ട​ശേ​ഖ​രം നി​ക​ത്തി നി​ർ​മി​ച്ച ക​രു​മാ​ലൂ​രി​ലെ വി​വാ​ദ ഹോ​ട്ട​ൽ വ​യ​ലോ​രം പൊ​ളി​ച്ചു നീ​ക്കി സ്ഥ​ലം പൂ​ർ​വ​സ്ഥി​തി​യി​ല്ലാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്നും കൂ​ടാ​തെ ഹോ​ട്ട​ൽ നി​ൽ​ക്കു​ന്ന സ്ഥ​ലം ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നും റ​വ​ന്യു വി​ഭാ​ഗ​വും കൃ​ഷി​വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു.


അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ന്തി​മ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച ഹോ​ട്ട​ലി​ന്‍റെ എം​എ​സ്എം​ഇ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വ്യ​വ​സാ​യ വ​കു​പ്പും സ്വീ​ക​രി​ച്ചി​രു​ന്നു. 30 ദി​വ​സ​ത്തി​ന​കം അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കി സ്ഥ​ലം പൂ​ർ​വസ്ഥി​തി​യി​ൽ ആ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.