കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യ ക്യാന്പ് നടത്തി
1451309
Saturday, September 7, 2024 4:00 AM IST
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളജിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന സ്കൂളിൽ ദന്താരോഗ്യ ക്യാന്പ് നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പളിൽ ഉദ്ഘാടനം ചെയ്തു. എംബിഎംഎം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനി ജോസ്, പിടിഎ അംഗം പ്രീറ്റ്സി പോൾ, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ജയൻ ജേക്കബ് മാത്യു, പൊതുജനരോഗ്യ വകുപ്പ് മേധാവി എബി ആലുങ്കൽ എന്നിവർ പങ്കെടുത്തു.
ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിശുദന്താരോഗ്യ വിഭാഗം റോണിൻ സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ക്യാന്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാവർക്കും ടൂത്ത്പേസ്റ്റും പേനയും വിതരണം ചെയ്തു.