തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ തിരുനാൾ കൊടിയേറി
1451286
Saturday, September 7, 2024 3:29 AM IST
കൊച്ചി: തൃക്കാക്കര തോപ്പില്‍ മേരി ക്വീന്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് എറണാകുളം -അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ കൊടിയേറ്റി. വികാരി ഫാ. സൈമണ്‍ പള്ളുപ്പേട്ട, റെസിഡന്റ് പ്രീസ്റ്റ് ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍, ഫാ. പിന്റോ പുന്നയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാനയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇടവകാംഗമായിരുന്ന ഫാ. ചെറിയാന് നേരേവീട്ടിലിന്റെ സ്മരണാര്‍ഥം മിനി പാരിഷ് ഹാളിനു ഫാ. ചെറിയാന് നേരേ വീട്ടില്‍ മെമ്മോറിയല്‍ ഹാള്‍ എന്ന പേരു നല്കി. ഇതിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും കൊച്ചിന് റോസറി അവതരിപ്പിച്ച മെഗാഷോയും ഉണ്ടായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്. ഫാ.ആല്ഫിന് മണവാളന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. പ്രസംഗം: ഫാ. മാത്യു മാന്തുരുത്തില്‍. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം.
തിരുനാള്‍ ദിനമായ നാളെ വൈകിട്ട് അഞ്ചിന് കുര്‍ബാനയ്ക്ക് ഫാ.ആന്റണി മാങ്കുറിയില്‍ കാര്‍മികത്വം വഹിക്കും. ഫാ.ജിസ്മോന് അരംപിള്ളി പ്രസംഗിക്കും. തുടര്‍ന്ന് പ്രദക്ഷിണം. കരിമരുന്നു പ്രയോഗം.