ആലുവ : ഫോറസ്റ്റ് ഇൻഡസ്ട്രിസ് ട്രാവൻകൂർ ലിമിറ്റഡ് ഓണത്തിനോടാനുബന്ധിച്ച് സംഘടിപ്പിച്ച സുതലം 2024 ഓണം വിപണന മേള ആരംഭിച്ചു.
എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ ഐസിഐസി ബാങ്ക് ബ്രാഞ്ച് മാനേജർ അനുവിൽ ജോർജിന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ കെ. അഫ്സൽ അലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റൂബി ജിജി, യൂണിയൻ പ്രതിനിധി നവകുമാർ, ജീവനക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.