കൊ​ച്ചി: സാ​ഹി​ത്യ​കാ​ര​നും, നി​രൂ​പ​ക​നും, അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മി​ക​ച്ച അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള എം.​കെ. സാ​നു ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ചോ​യ്‌​സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ റേ​ച്ച​ല്‍ ഇ​ഗ്‌​നേ​ഷ്യ​സി​ന്. 10,000 രൂ​പ​യും പ്ര​ശം​സാ പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ഡോ. ​ആ​ശ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എം.​എ​സ്. രേ​ഖ, ര​ഞ്ജി​ത്ത് എ​സ്. ഭ​ദ്ര​ന്‍, ഡോ. ​ഗീ​ത, ഹാ​രി​സ് സാ​നു എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് ജേ​താ​വി​നെ ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 27 ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ല്‍ പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു​വും, പ്ര​ഫ. എം.​കെ. സാ​നു​വും ചേ​ര്‍​ന്ന് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.