ഓടിക്കൊണ്ടിരുന്ന ടോറസിനു തീപിടിച്ചു
1451280
Saturday, September 7, 2024 3:29 AM IST
കൂത്താട്ടുകുളം: പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 7.45നായിരുന്നു സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നു ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പാസഞ്ചർ കാബിൻ പൂർണമായി കത്തിനശിച്ചു.
കാബിനിൽനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.