കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് 10ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.