കേരള പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിക്ക് തുടക്കം
1451537
Sunday, September 8, 2024 4:02 AM IST
ആലുവ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന കേരള പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി നടത്തിയ "പ്രതീക്ഷോത്സവം-2024’ സോഷ്യൽ പോലീസിംഗ് ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്പി എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സോഷ്യൽ പോലീസിംഗ് വിംഗ് കോ-ഓർഡിനേറ്റർ പി.എസ്. ഷാബു അധ്യക്ഷത വഹിച്ചു.
പ്രൊജക്ട് ഹോപ്പ് കോ-ഓർഡിനേറ്റർ വി.എസ്. ഷിഹാബ്, കോ ഓർഡിനേറ്റർ ബി.എസ്. സിന്ധു , സി.യു. രാജേഷ്, കെ.ആർ. ബിജീഷ്, ഓമനക്കുഞ്ഞമ്മ, ഒ.ബി. ലിസ്ന തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വർഷം വിജയം കൈവരിച്ച 13 വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മെമന്റോ വിതരണം ചെയ്തു.