റോ​ബോ​ട്ടി​ക് മ​ത്സ​ര​ം: എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാമത്
Sunday, September 8, 2024 3:24 AM IST
കോ​ത​മം​ഗ​ലം: അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് (ഐ ​ട്രി​പ്പി​ൾ ഇ) ​ഏ​ഷ്യ പ​സ​ഫി​ക്‌​ത​ല​ത്തി​ൽ ന​ട​ത്തി​യ റോ​ബോ​ട്ടി​ക് മ​ത്സ​ര​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മൊ​ഹ​മ്മ​ദ് സെ​യ്ൻ, വി​ഷ്ണു​രാ​ജ് അ​നി​ൽ​കു​മാ​ൽ, ഉ​പ​ദേ​ശ​ക​നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ലേ​റ്റ​ൻ​സി സീ​റോ ടീം ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത കു​ഴി ബോം​ബു​ക​ളും ഉ​പ​രി​ത​ല ബോം​ബു​ക​ളും ക​ണ്ടെ​ത്തു​ന്ന റോ​ബോ​ട്ടു​ക​ളാ​ണ് ജ​പ്പാ​നി​ലെ ടോ​ക്യോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടീ​മി​നെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.

ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഒ​ൻ​പ​ത് ടീ​മു​ക​ളെ പി​ന്ത​ള്ളി​യാ​ണ് എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ലെ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത് യാ​ത്രാ ചി​ല​വു​ക​ൾ ഉ​ൾ​പ്പ​ടെ ന​ൽ​കി​യാ​ണ് ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​ർ അ​വ​സ​രം ന​ൽ​കി​യ​ത്.


സ​മ്മാ​ന​ദാ​നം ഐ ​ട്രി​പ്പി​ൾ ഇ ​പ്ര​സി​ഡ​ന്‍റ് (ഇ​ല​ക്ട് 2024) കാ​ത​ലീ​ൻ ക്രാ​മ​ർ നി​ർ​വ​ഹി​ച്ചു. ഐ ​ട്രി​പ്പി​ൾ ഇ ​പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ഫ്ലി​ന്‍റെ, റോ​ബോ​ട്ടി​ക് മ​ത്സ​ര​ത്തി​ന്‍റെ ലീ​ഡ് ഡോ. ​സി​യ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​ദേ​ശ​ക​നെ​യും ഐ ​ട്രി​പ്പി​ൾ ഇ ​കോ​ള​ജ് ബ്രാ​ഞ്ച് കൗ​ൺ​സി​ല​ർ പ്ര​ഫ. നീ​തു സ​ലിം, കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ത​ല​വ​ന്മാ​ർ, കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ. ​വി​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.