‘സ്കൂള്‍ മുറ്റത്ത് ഔഷധത്തോട്ടം’ പദ്ധതി തുടങ്ങി
1451535
Sunday, September 8, 2024 4:01 AM IST
മൂവാറ്റുപുഴ: റോട്ടറി ക്ലബ് മൂവാറ്റുപുഴ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്കൂള്‍ മുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതി മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണി മെതിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പള്‍ ഫാത്തിമ, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഡോ. ജോണ്‍സി മണിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. ഔഷധതോട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ഔഷധ ചെടികള്‍ റോട്ടറി ക്ലബ്ബ് സ്കൂളിന് നല്കി.