സംസ്ഥാനതല പട്ടയവിതരണം: ഉദ്ഘാടനം 12ന്
1451508
Sunday, September 8, 2024 3:36 AM IST
കൊച്ചി: പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വൈകുന്നേരം നാലരയ്ക്ക് ചേരുന്ന ചടങ്ങില്‍ റവന്യൂമന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യാതിഥികളായിരിക്കും.
എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.