കളമശേരി കാർഷികോത്സവത്തിന് തിരിതെളിഞ്ഞു
1451511
Sunday, September 8, 2024 3:36 AM IST
കളമശേരി: കളമേശരി കാർഷികോത്സവത്തിന് തിരിതെളിഞ്ഞു. കളമശേരി ചാക്കോളാസ് പവലിയനിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷനായി.
കാർഷികോത്സവ വിപണനമേള ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. കാർഷികോത്സവ വെബ്സൈറ്റ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചെറുവയൽ രാമൻ, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ,
ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ജമാൽ മണക്കാടൻ, രാഷ്ടീയ നേതാക്കൾ, സഹകരണ സംഘം, തദ്ദേശ സ്വയംഭരണ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ പി. ശശി സ്വാഗതവും കൺവീനർ വിജയൻ നന്ദിയും രേഖപ്പെടുത്തി. 12 ന് മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.