തിരുമാറാടി പഞ്ചായത്ത് സന്പൂർണ ഡിജിറ്റൽ സാക്ഷരത നേടി
1451304
Saturday, September 7, 2024 3:55 AM IST
തിരുമാറാടി: പഞ്ചായത്ത് സന്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.
വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്.
പഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകളുടെയും വിവരം ശേഖരിച്ച് സർവേയിലൂടെ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തിയ 1214 പേർക്കാണ് പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചത്.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ രമ എം. കൈമൾ, പഞ്ചായത്തംഗങ്ങളായ സി.വി. ജോയ്, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, അനൂപ് പൗലോസ്, കെ.ആർ. രമ്യ, ഉഷ പ്രേംകുമാർ, മിനി ടോം എന്നിവർ പ്രസംഗിച്ചു.