വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു
1451146
Friday, September 6, 2024 10:39 PM IST
ചോറ്റാനിക്കര: ഇരുചക്ര വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. എരുവേലി ആനാംതുരുത്തിൽ ബൈജു ഉമ്മന്റെ മകൻ ജോയൽ തോമസ് ബൈജു (20) ആണ് മരിച്ചത്.
കാക്കനാട് രാജഗിരി കോളേജിൽ മൂന്നാം വർഷ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിദ്യാർഥിയായ ജോയൽ വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് പോകുംവഴി ചോറ്റാനിക്കര പന്പിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്.
ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. സംസ്കാരം ഇന്നു കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ. അമ്മ: ക്ഷേമ. സഹോദരി: ജോ ആൻ ബൈജു.