നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ ഇന്ന് സമാപിക്കും
1451527
Sunday, September 8, 2024 4:01 AM IST
നാകപ്പുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ ഇന്നു സമാപിക്കും. പുലര്‍ച്ചെ മൂന്നിന് തിരിപ്രദക്ഷിണം. രാവിലെ നാലിനും 5.30നും വിശുദ്ധ കുര്‍ബാന, നൊവേന.
ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ബിനോയി കൊമ്പനാത്തോട്ടത്തില്‍. 8.30ന് വിശുദ്ധ കുര്‍ബാന, നൊവേന- ഫാ.പോള്‍ പാറക്കാട്ടേല്‍. പത്തിന് പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം- മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 12ന് പ്രദക്ഷിണം. 1.30നു സമാപന ആശിര്‍വാദം. രണ്ടിന് വിശുദ്ധകുര്‍ബാന, നൊവേന-ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍. 3.30ന് വിശുദ്ധ കുര്‍ബാന, നൊവേന-റവ. ഡോ. ഫ്രാന്‍സിസ് കണ്ണാടന്‍.
അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍. ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോര്‍ജ് ചെമ്പരത്തി. 8.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.തോമസ് വട്ടത്തോട്ടം.15ന് എട്ടാമിടം തിരുനാള്‍ ആഘോഷിക്കും.