വിശ്വജ്യോതി കോളജിൽ അധ്യാപക ദിനാചരണം
1451531
Sunday, September 8, 2024 4:01 AM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു.
കോളജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കോളജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ ഷണ്മുഖേഷ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ കെ. വിനോജ്, ആകാശ് പോൾ സാവിയോ, ലീബാ വർഗീസ്, അനൂപ് ജോയി എന്നിവർ നേതൃത്വം നൽകി.