കൊതുകുവലയും ബാറ്റുമായി ഞാറക്കൽ പഞ്ചായത്ത് കവാടം ഉപരോധിച്ചു
1451291
Saturday, September 7, 2024 3:42 AM IST
വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ കൊതുകു ശല്യം മൂലം ജനം ദുരിതമനുഭവിച്ചിട്ടും പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊതുകവലയും ഇലക്ട്രിക്ക് കൊതുകു ബാറ്റുമായി പഞ്ചായത്തിന്റെ കവാടം ഉപരോധിച്ചു. പഞ്ചായത്തിൽ വ്യാപകമായി പനിയാണ്.
ഇതിൽ പലർക്കും ഡെങ്കിയായിട്ടും പഞ്ചായത്ത് കൊതുക് നിവാരണത്തിന് നടപടിയെടുക്കുന്നില്ലത്രേ. ഇക്കുറി ഇവിടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തങ്ങളും നടന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഉപരോധ സമരം ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി. ലാലു, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ പി. ജി. പ്രഥ്വിരാജ്, നിവിൻ കുഞ്ഞയിപ്പ്, ലിയോ കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു.