മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭ 21-ാം വാര്‍ഡില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി.
വള്ളക്കാലി റോഡില്‍ സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നഗരസബാധ്യക്ഷൻ പി.പി എല്‍ദോസ്, വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, വാര്‍ഡ് അംഗം ജിനു ആന്റണി, കെ.എ. അബ്ദുൾ സലാം, ഒ.വി. അനീഷ്, പി.കെ. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.