എച്ച്വൺഎൻവൺ പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു
1451440
Saturday, September 7, 2024 11:41 PM IST
കയ്പമംഗലം: എച്ച്വൺഎൻവൺ പനി ബാധിച്ച് ചികത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
ശ്രീനാരായണപുരം കുടിലിങ്ങ ബസാർ പടിഞ്ഞാറ് കൈതക്കാട്ട് ശങ്കരനാരായണൻ മകൻ അനിൽ (54) ആണ് മരിച്ചത്.
പനി ബാധിച്ച് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആന്തരിക അവയവങ്ങൾക്ക് ഇൻഫെക്ഷൻ ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: നീനി. മക്കൾ: അമേയ, ഗോവിന്ദ് ശങ്കർ .