പോലീസിനെതിരേ ആരോപണം: നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന്
1451360
Saturday, September 7, 2024 5:07 AM IST
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ഉയര്‍ന്ന ഗൗരവമായ ആരോപണങ്ങളില്‍ സമഗ്ര അനേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്ക്കെരേ ശക്തമായ നടപടി കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.