ബൈബിൾ പുസ്തക പേരുകൾ മനപ്പാഠമാക്കി; മൂന്ന് വയസുകാരന് അനുമോദനം
1451303
Saturday, September 7, 2024 3:55 AM IST
കോതമംഗലം: ബൈബിളിലെ ഉൽപ്പത്തി മുതൽ വെളിപാടു വരെയുള്ള 73 പുസ്തകങ്ങളുടെ പേരുകൾ മനപ്പാഠമാക്കി അവതരിപ്പിക്കുന്ന മൂന്ന് വയസുകാരൻ ജോണ് ബെർക്കുമാൻസിനെ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം വീട്ടിലെത്തി അനുമോദിച്ചു.
വെളിയേൽചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഇടവകാഗംമായ പള്ളത്ത് ആന്റണി - സിനി ദന്പതികളുടെ അഞ്ചാമത്തെ മകനാണ് ജോണ് ബെർക്കുമാൻസ്. മൂന്ന് വയസിൽ തന്നെ ബൈബിളിലെ 73 പുസ്തകങ്ങളുടെയും പേരുകൾ ഹൃദിസ്ഥമാക്കിയ കൊച്ചുമിടുക്കൻ നാടിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുപുറം പറഞ്ഞു.
മാതാപിതാക്കളുടെ ശിക്ഷണവും ഇടവക വികാരി റവ. ഡോ. തോമസ് ജെ. പറയിടത്തിന്റെ പ്രോത്സാഹനവുമാണ് ജോണ് എന്ന കൊച്ചുമിടുക്കനെ നേട്ടത്തിന് പ്രാപ്തനാക്കിയത്. ഇടവക വികാരി റവ. ഡോ. തോമസ് ജെ. പറയിടം, പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, പഞ്ചായത്തംഗം ഷാന്റി ജോസ്, പി.സി. ജോർജ്, റീന ജോഷി, മഞ്ജു സാബു തുടങ്ങിയവർ കുട്ടിയെ അനുമോദിച്ചു.