ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് ക്ലബ് തുടങ്ങി
1451294
Saturday, September 7, 2024 3:42 AM IST
കൊച്ചി: വിദ്യാർഥികളിൽ സംരംഭകത്വം വളർത്തുന്നതിന്റെ ഭാഗമായി എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് ക്ലബ് (സമൃദ്ധി) ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയിലെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കെ.കെ. രാജേഷ്, ടെക്കൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജി സിഇഒ ജോബി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
കോളജ് ചെയർമാൻ ഫാ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.