കീരംപാറയിൽ ഡ്രോണ്‍ ഉപയോഗിച്ച് പാടത്ത് നെൽവിത്ത് വിതച്ചു
1451306
Saturday, September 7, 2024 3:55 AM IST
കോതമംഗലം: ജില്ലയിൽ ആദ്യമായി കീരംപാറയിൽ ഡ്രോണ്‍ ഉപയോഗിച്ച് പാടത്ത് നെൽവിത്ത് വിതച്ചു. വിത്തു വിതയ്ക്കാനും ഞാറ് നടാനും കർഷക തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്ന കാലത്താണ് പാടശേഖരങ്ങളിൽ മനുഷ്യപ്രയത്നമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന വിതയുത്സവം കീരംപാറ ഊഞ്ഞപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ നടത്തിയത്.
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, കീരംപാറ പഞ്ചായത്ത് കൃഷി ഭവൻ, കീരംപാറ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പാടശേഖരത്തിൽ ഡ്രോണ്‍ ഉപയോഗിച്ചത്. വിതയുത്സവ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗവും മികച്ച കർഷകനുമായ കെ.കെ. ദാനിയുടെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കർ പാടശേഖരത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതയ്ക്കൽ നടത്തിയത്.