കേരള പോലീസിന്റെ പ്രൊജക്ട്ഹോപ്പ് പദ്ധതിക്ക് തുടക്കം
1451524
Sunday, September 8, 2024 3:51 AM IST
ആലുവ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താത്തവരെ സജ്ജരാക്കുന്ന കേരള പോലീസിന്റെ പ്രൊജക്ട് ഹോപ്പ് പദ്ധതിയ്ക്ക് തുടക്കമായി. വിദ്യാർഥികളേയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി നടത്തിയ "പ്രതീക്ഷോത്സവം-2024 സോഷ്യൽ പോലീസിംഗ് ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്പി എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സോഷ്യൽ പോലീസിംഗ് വിംഗ് കോ ഓർഡിനേറ്റർ പി.എസ്. ഷാബു അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഹോപ്പ് കോ ഓർഡിനേറ്റർ വി.എസ്. ഷിഹാബ്, കോ ഓർഡിനേറ്റർ ബി.എസ്. സിന്ധു ,
സി.യു. രാജേഷ്, കെ.ആർ. ബിജീഷ്, ഓമനക്കുഞ്ഞമ്മ, ഒ.ബി. ലിസ്ന തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വർഷം വിജയം കൈവരിച്ച 13 വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മൊമെന്റോ വിതരണം ചെയ്തു.