പിറവത്ത് അത്തച്ചമയ ഘോഷയാത്ര
1451301
Saturday, September 7, 2024 3:55 AM IST
പിറവം: വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ആർഭാടമൊന്നുമില്ലാതെ പിറവത്ത് അത്തച്ചമയ ഘോഷയാത്ര നടത്തി. സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്നുമാരംഭിച്ച ഘോഷയാത്ര അനൂപ് ജേക്കബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു അധ്യക്ഷയായി. നഗരസഭയിലെ 27 ഡിവിഷനിലെയും കുടുംബശ്രീ അഗങ്ങളും പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളും പ്ലോട്ടുകളും പരിപാടിക്കില്ലായിരുന്നു.
വൈസ് ചെയർമാൻ കെ.പി. സലിം, ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, വത്സല വർഗീസ്, അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ഏലിയാമ്മ ഫിലിപ്പ്, ആർ. പ്രശാന്ത്, അന്നമ്മ ഡോമി, സജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ,
രാജു പാണാലിക്കൽ, ബാബു പാറയിൽ, രമ വിജയൻ, സിനി ജോയി, ഷെബി ബിജു, മോളി ബെന്നി, സി.കെ.പ്രകാശ്, വി.ആർ. സോമൻ, സി.എൻ. സദാമണി, സോജൻ ജോർജ്, തോമസ് തെക്കുംമൂട്ടിൽ, സജു ചേന്നാട്ട്, ശശി മാധവൻ, പി.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.