പിഎസ്സി പരീക്ഷ എഴുതാനെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
1451433
Saturday, September 7, 2024 10:40 PM IST
ആലുവ: കുട്ടനാട്ട് നിന്ന് പിഎസ്സി പരീക്ഷ എഴുതാൻ എറണാകുളത്ത് വന്ന യുവാവ് നെടുന്പാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ചന്പക്കുളം കുഞ്ചായിൽ വീട്ടിൽ സഞ്ജീവിന്റെ മകൻ അക്ഷയ് (22) ആണ് മരിച്ചത്.
നെടുന്പാശേരിക്കടുത്ത് കരിയാട് സിഗ്നലിന് സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. അക്ഷയ് പിഎസ്സി പരീക്ഷ കഴിഞ്ഞ് പാലക്കാട് അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ നജാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.