‘ഹരിതകർമ സേനാംഗങ്ങൾക്ക് ജനങ്ങൾ പിന്തുണ നൽകണം’
1451311
Saturday, September 7, 2024 4:00 AM IST
മൂവാറ്റുപുഴ: ഹരിതകർമ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ പിന്തുണ നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക വരുമാനം.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഹരിതകർമ സേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അതാത് പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൈങ്ങോട്ടൂരിൽ ഹരിതകർമ സേനാംഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓണക്കോടി നൽകി എംഎൽഎ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ജില്ല പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ആനീസ് ഫ്രാൻസിസ്, വിൻസി ഷാജി, നൈസ് എൽദോ, റെജി സാന്റി, സാറാമ്മ പൗലോസ്, സിസി ജെയ്സണ്, റോബിൻ ഏബ്രഹാം, മാത്യു ആദായി, ബിജിത്ത് എം. ആദായി എന്നിവർ സംസാരിച്ചു.