സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
1451307
Saturday, September 7, 2024 4:00 AM IST
ഇലഞ്ഞി: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഇലഞ്ഞി പഞ്ചായത്ത്, മുത്തോലപുരം ആയുഷ് ആയുർവേദ ഡിസ്പൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സന്പൂർണ സൗജന്യ വയോജനാരോഗ്യ ആയുർവേദ മെഡിക്കൽ ക്യാന്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോണ് മറ്റം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ ഷേർളി ജോയ്,
ജിനി ജിജോയി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡോജിൻ ജോണ്, പഞ്ചായത്തംഗങ്ങളായ ജോർജ് ചന്പമല, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സുജിത സദൻ എന്നിവർ പ്രസംഗിച്ചു.