ഡീൻ കുര്യാക്കോസ് എംപി പര്യടനം നടത്തി
1451528
Sunday, September 8, 2024 4:01 AM IST
മൂവാറ്റുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസ് എംപി ആവോലി പഞ്ചായത്തിൽ നന്ദി പ്രകാശനം നടത്തി. പഞ്ചായത്തിലെ നന്ദി പ്രകാശന പര്യടനം ഇന്നലെ പൂർത്തീകരിച്ചു.
ആവോലി പുളിക്കായത്ത് കടവിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി നിർമല കോളജ് ഹോസ്റ്റൽ ജംഗ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് എം പി നന്ദി അറിയിച്ചു.
ആവോലി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ജോർജ് തെക്കുംപുറം, കൺവീനർ കെ.പി. മുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കൻ, പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വൈസ് പ്രസിഡന്റ് ബിജു മുള്ളൻങ്കുഴി, ഫാറൂഖ് മടത്തോടത്ത്, സജോ സണ്ണി തുടങ്ങിയവർ നേത്രത്വം നൽകി.
പഞ്ചായത്തംഗങ്ങളായ അഷറഫ് മൈതീൻ, വി.എസ്. ഷെഫാൻ, ബിന്ദു ജോർജ്, ആൻസമ്മ വിൻസെന്റ് വിവിധ കക്ഷി നേതാക്കളായ ജോജി ജോസ്, സിറിൽ ജോസഫ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.