കറുകുറ്റി ക്രിസ്തുരാജാ ആശ്രമ ദേവാലയത്തിൽ തിരുനാൾ
1451288
Saturday, September 7, 2024 3:42 AM IST
അങ്കമാലി: കറുകുറ്റി ക്രിസ്തുരാജാ ആശ്രമ ഇടവക പള്ളിയില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍ നാളെ ആഘോഷിക്കും. തിരുനാളിന് തുടക്കം കുറിച്ച് ഫാ. പൗലോസ് കിടങ്ങേന് കൊടിയേറ്റി. നാളെ രാവിലെ 6.30 ന് ദിവ്യബലി. വൈകുന്നേരം 5.15 ന് പ്രസുദേന്തിവാഴ്ച. 5.30 നു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജെസ്ലിന് തെറ്റയില്‍ കാര്‍മികത്വം വഹിക്കും.
ഫാ.സെബിന് കുമ്പളം സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും. ആരോഗ്യ മാതാവിന്റെ തിരുസ്വരൂപത്തില്‍ അണിയിക്കുന്നതിന് നേര്‍ച്ചയായി ലഭിക്കുന്ന സാരി പിന്നീട് വിവാഹ സഹായമായും നേര്‍ച്ചയായും ഭക്തജനങ്ങള്‍ക്ക് നല്‍കും.