ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ്
1451409
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹോമിയോപ്പതി വകുപ്പ്, വലിയവിള ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ, വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇലിപ്പോട് മഹാഗണപതി സേവാശ്രമത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വി.കെ. പ്രശാന്ത് എംഎൽഎ ഉദ് ഘാടനം ചെയ്തു.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈ ജു കെ.എസ്. പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പി.എസ്. ദേവിമ, വലിയവിള ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു എന്നിവരും പങ്കെടുത്തു.