പുഷ്പ കൃഷി വിളവെടുപ്പ്
1451308
Saturday, September 7, 2024 4:00 AM IST
വാഴക്കുളം: സംസ്ഥാന തലത്തിൽ കാർഷിക അവാർഡ് നേടിയ വാഴക്കുളം കർമല ആശ്രമത്തിലെ പുഷ്പകൃഷി വിളവെടുപ്പിനൊരുങ്ങി. മഞ്ഞള്ളൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് ആശ്രമത്തിൽ പുഷ്പകൃഷി ആരംഭിച്ചത്. 20 സെന്റ് സ്ഥലത്ത് 1000 ചെണ്ടുമല്ലി, 300 വാടാമല്ലി തൈകളാണ് കൃഷി ചെയ്തിരിക്കുന്നത്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ നടപ്പാക്കിയ പുഷ്പ കൃഷിയിൽ ഓറഞ്ചും മഞ്ഞയും ചെണ്ടുമല്ലി പൂക്കളും വാടാമല്ലി പൂക്കളും പൂത്ത് വിളവെടുപ്പിന് സജ്ജമായിരിക്കുകയാണ്.