അമല ഫെല്ലോഷിപ്പ് വാര്‍ഷികം
1451522
Sunday, September 8, 2024 3:51 AM IST
അങ്കമാലി: ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അമല ഫെല്ലോഷിപ്പിന്റെ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. അമല ഭവന് പെയിന്‍ ആൻഡ് പാലിയേറ്റീവ് കെയറില്‍ നടന്ന സമ്മേളനം സാറ്റ് ചെയര്മാന് സേവ്യര്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
നിര്‍ധനര്‍ക്കുള്ള ഗാര്‍ഹിക മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ കണ്ട്രി ഹെഡ് ജോണ്‍ തോമസ് പാറയ്ക്കല്‍ നിര്‍വഹിച്ചു.
കാന്‍സര്‍, കിഡ്നി കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണം പോള്‍ കണ്ണമ്പുഴയും, നിര്‍ധന രോഗികള്‍ക്കുള്ള ഓണക്കിറ്റു വിതരണം വാര്‍ഡ് കൗണ്‍സിലര്‍ റെജി മാത്യുവ്യും ഉദ്ഘാടനം ചെയ്തു.
അമല ഫെല്ലോഷിപ്പ് പ്രസിഡന്റ് ജോര്‍ജ് കുര്യന് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സിറിയക് ജോര്‍ജ്, പി.ഡിഏലിയാസ്, ബിജോയ് തെക്കിനേത്ത്, കോര്‍ കമ്മറ്റി അംഗങ്ങളായ എം.ടി കുരിയച്ചന്,
പ്രിന്‍സ് കാച്ചപിള്ളി, മത്തായി ചെമ്പിേശരി, ഡെന്നി പോള്‍, ജോഷി പാറയ്ക്കല്‍, രാജു കോട്ടയ്ക്കല്‍, വി.സി.ദേവസി, വര്‍ഗീസ് കാച്ചപ്പിള്ളി, കെ.പി. ജോസഫ്, ജോര്‍ജ് കോട്ടയ്ക്കല്‍, ബാജു നെറ്റിക്കാടന് എന്നിവര്‍ പ്രസംഗിച്ചു.